അക്യുപങ്ചർ ചികിത്സാരീതിയിലൂടെ പ്രസവിച്ച യുവതി മരണപ്പെട്ടു

അക്യുപങ്ചർ ചികിത്സാരീതിയിലൂടെ പ്രസവിച്ച യുവതി മരണപ്പെട്ടു. തൃശ്ശൂർ ചാവക്കാട് സ്വദേശി മുഹ്സീന (37)യാണ് മരിച്ചത്. ഭർത്താവിൽ നിന്നും ക്രൂര പീഡനത്തിന് യുവതി ഇരയായി എന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജനുവരി ആദ്യവാരമാണ് 37 കാരിയായ മുഹ്സിന പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് ആറു ദിവസത്തിനുശേഷം കുട്ടി മരിച്ചു. ശരീരത്തിൽ പല ഭാഗത്തും മുറിവുകൾ ഉണ്ടായിരുന്ന മുസീന  ഗുരുതരാവസ്ഥയിൽ ആയപ്പോഴും ഭർത്താവ് ഇബ്രാഹിം ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല എന്നാണ്   ബന്ധുക്കളുടെ ആരോപണം. മുഹ്‌സീനയുടേത് ഏഴാമത്തെ പ്രസവം ആയിരുന്നു. മുൻപ് രണ്ട് തവണ കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ചാവക്കാട്ട് വീട്ടിലെത്തിയ മുസീനയുടെ പിതാവും സഹോദരിയുമാണ് ഗുരുതരാവസ്ഥയിൽ യുവതിയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു. അക്യുപങ്ചറിസ്റ്റ് ആയ ഭർത്താവ് ഇബ്രാഹിം മുഹ്സിനയെ കുടുംബവുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല എന്നും ഇവർ ആരോപിക്കുന്നു.

Leave a Reply