
ഓട്ടോറിക്ഷ ഓടിക്കുമ്പോഴും കുട്ടിക്കാലത്ത് മനസ്സിൽ ചേക്കേറിയ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുന്നേറുകയാണ് തൃശൂർ മണ്ണംപേട്ട സ്വദേശിയായ സനോജ്. തൃശ്ശൂരിൽ പ്രസൺ ഓഫീസറായും ജോലി ചെയ്ത സനോജ് ഒരു സകലകലാവല്ലഭൻ ആണ്. സിനിമ മോഹിയും കായികപ്രേമിയും ഒക്കെയായ സനോജിന്റെ വിശേഷങ്ങൾ അറിയാം.

യൂണിഫോം സർവീസ് സ്വപ്നം കണ്ടാണ് മണ്ണംപേട്ട യിലെ പി.കെ. സനോജ് കേരളവർമ കോളേജിൽ പ്രീഡിഗ്രി ക്ക് ചേർന്നത്. പക്ഷേ കാലം അനുകൂലമായിരുന്നില്ല. ഓട്ടോറിക്ഷാ തൊഴിലാളിയായി ജീവിതം തുടങ്ങിയെ ങ്കിലും സ്വപ്നം കൈവിട്ടില്ല. സ്പോർട്സ് ഇനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചാൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി താത്കാലികമായെങ്കിലും യൂണിഫോം അണിയുന്ന ജോലി ചെയ്യാമെന്ന വിവരം കിട്ടി. കായികക്ഷമതയുണ്ട്. അതിനാൽ ആദ്യം ഓട്ടമത്സരമെന്ന യത്നത്തിലേക്ക് കടന്നു. മാസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുത്തു. സംസ്ഥാനതലത്തിൽ 100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി. മലേഷ്യ, ഇൻഡൊനീഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനടന്ന രാജ്യാന്തര മാസ്റ്റേഴ്‌സ് അത്ലറ്റി ക്ലിലും പങ്കെടുത്ത് ജയം നേടി. ഇതിൽ പങ്കെടുക്കാനായി നാട്ടിൽനിന്നുള്ള സ്പോൺസർമാരു ടെ സഹായമുണ്ടായി. പിന്നീട് മാസ്റ്റേഴ്‌സ് നീന്തലിൽ മെഡലുകൾ കൊയ്തു. അപ്പോഴാ ണ തൃശ്ശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സചേഞ്ചിൽനിന്ന് അറിയിപ്പെത്തിയത്.

തൃശ്ശൂർ സെൻട്രൽ ജയിലിലേക്ക് അസിസ്റ്റന്റ്റ് പ്രിസൺ ഓ ഫീസർ തസ്തികയിൽ 6 മാസത്തേക്ക് നിയമിച്ചു. ജയിൽ യൂണിഫോമിട്ട് ജോലി ചെയ്തു. 179-ാം ദിവസം ജോ ലിയിൽനിന്ന് വിടുതൽ ചെയ്ത പ്പോൾ ജയിൽ സൂപ്രണ്ട് നല്ല സേവനത്തിനുള്ള സർട്ടിഫിക്കറ്റും നൽകി.
സിനിമാ മോഹം കലശലായപ്പോൾ ചെറിയ വേഷങ്ങൾ ചെയ്തു. ഫഹദ് ഫാസിലിനെ അനുകരിച്ച് വേഷമിട്ട് സ്റ്റേ ജ് ഷോകൾ ചെയ്തു. ടെലിസീരിയലുകളിലും വേഷമിട്ടു.
രാവിലെ പത്തുവരെ വീട്ടിൽ കൃഷിപ്പണി. ശേഷം ഓട്ടോയുമായി തൃശ്ശൂരി ലേക്ക്. വീട്ടിലെത്തിയാൽ ഓട്ടം, നീന്തൽ പരിശീലനങ്ങൾ. അങ്ങനെ പോകുന്നു സനോജിന്റെ ദിനചര്യ.
