വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ നഗ്നചിത്രങ്ങളാക്കി മൊബൈലിൽ സൂക്ഷിച്ച സ്കൂൾ പ്രിൻസിപ്പലിനെ പിടികൂടി വിദ്യാർത്ഥികൾ

കുന്നംകുളം: വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റിയ കുന്നംകുളം വെസ്റ്റ് മങ്ങാട് സ്കൂൾ പ്രിൻസിപ്പൽ പിടിയിൽ. സ്കൂളിലെ കുട്ടികൾക്ക് ഫോട്ടോ എടുക്കാനായി പ്രതി തന്റെ മൊബൈൽ ഫോൺ നൽകാറുണ്ടായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന ചിത്രങ്ങൾ പ്രത്യേക മൊബൈൽ ആപ്പ് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു ഇയാളുടെ രീതി. പ്രതിയുടെ ഫോണിലെ റിസൈക്കിൾ ബിന്നിൽ നിന്നും അവിചാരിതമായാണ് വിദ്യാർത്ഥികൾ ഈ ചിത്രങ്ങൾ കണ്ടത്. തുടർന്ന് കുട്ടികൾ വീട്ടുകാരെ വിവരമറിയിക്കുകയും രക്ഷിതാക്കളോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.

Leave a Reply