ബി ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിൽ കേസെടുത്ത് പൊലീസ്

ഗുരുവായൂരപ്പന്റെ മണ്ണിൽ കഴിഞ്ഞ 50 വർഷങ്ങളായി ഗുരുവായൂരപ്പനെ വിശ്വസിക്കുന്ന ഒരു എംഎൽഎ ഉണ്ടാകാത്തത് എന്തുകൊണ്ട് എന്നും ഇടതുപക്ഷവും വലതുപക്ഷവും ഗുരുവായൂർ വിരോധിയായവരെയാണ് എംഎൽഎ ആക്കിയിരിക്കുന്നത് എന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമർശം.

കർത്യാനിയെ ആക്രമിച്ച നായ മറ്റ് വീടുകളിലെ വളർത്ത് നായക്കളേയും കടിച്ചിട്ടുണ്ട്.

“കെ കരുണാകരന്റെ കുടുംബത്തെ ചതിച്ച യൂദാസ്” എന്നപേരിൽ തൃശ്ശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്റർ

ടി എൻ പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ചവരുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. തൃശ്ശൂർ പ്രസ് ക്ലബ്ബിന് പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്.

തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പുതിയ ബസ് ടെർമിനലിൻ്റെ നിർമ്മാണം വളരെ വേഗത്തിൽ പൂർത്തീകരിക്കും: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

എയർകണ്ടീഷൻ ചെയ്ത ഓഫീസ് മുറികളും വിശ്രമമുറികളും അടക്കം നിരവധി സൗകര്യങ്ങൾ പുതുതായി നിർമിക്കുന്ന ബസ് ടെർമിനലിലുണ്ടാവും.

ആകാശവും നഗര കാഴ്ചകളും കണ്ട് ഡബിൾ ഡക്കർ കെഎസ്ആർടിസി ബസിൽ സുവോളജിക്കൽ പാർക്കിലേക്ക് യാത്ര ചെയ്യാം

തൃശ്ശൂരിന്റെ സവിശേഷതകളെയും സുവോളജിക്കൽ പാർക്കിനെയും അടയാളപ്പെടുത്തുന്ന ഡിസൈനാണ് ബസിന് നൽകിയിട്ടുള്ളത്.

സ്പാ നടത്തിപ്പുകാരിയുടെ ഫോണിൽ സ്വകാര്യ ദൃശ്യങ്ങൾ: വീടുകയറി ആക്രമിച്ചു ഫോണും സ്വർണ്ണവും പണവും നടത്തിയ മുൻ സ്പാ ജീവനക്കാരിയും സംഘവും പിടിയിൽ

മൂന്ന് ദിവസം മുൻപാണ് പ്രതികൾ ആക്രമണത്തിനു പദ്ധതിയിട്ടത്. ഇന്നലെ  കോയമ്പത്തൂരിൽ തങ്ങിയത്തിന്‌ ശേഷം വൈകിട്ടോടെ തൃശ്ശൂരിൽ എത്തുകയായിരുന്നു.

തൃശൂർ ജില്ലയുടെ കളക്ടറായി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു

ടൂറിസം വകുപ്പ് ഡയറക്ടറുടെ ചുമതലയിൽ നിന്നാണ് ജില്ലാ കളക്ടരായുള്ള ശിഖ സുരേന്ദ്രന്റെ ആദ്യ നിയമനം. തൃശൂർ കളക്ടറായിരുന്ന അർജുൻ പാണ്ഡ്യനെ കാസർഗോഡ് ജില്ലാ കളക്ടറായി സ്ഥലം മാറ്റിയ സാഹചര്യത്തിലാണ് പുതിയ കളക്ടർ ചുമതലയേറ്റത്.

പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവേശനം. തിങ്കളാഴ്ച അവധിയായിരിക്കും. മുതിർന്നവർക്ക് 100 രൂപയും 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കും.